ഹയർ സെക്കന്ററി  മലയാളം അധ്യാപകതസ്തികയിലേക്കുള്ള പി.എസ്. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി നടത്തുന്ന തീവ്രപരിശീലനകോഴ്സാണിത്.

ദൈർഘ്യം : മൂന്ന് മാസം

മോഡ്യൂളുകൾ : 10

കോഴ്സ് സ്വഭാവം: ഓൺലൈൻ

കോഴ്സ് ഫലങ്ങൾ:

1. ഹയർസെക്കണ്ടറിതല  അധ്യാപന അഭിരുചിയുണ്ടാവുന്നു.

2. മലയാളഭാഷയിലും  സാഹിത്യത്തിലും  ഉയർന്ന അറിവുനേടുന്നു.

3. മൽസരപരീക്ഷകളെ അഭിമുഖീകരിക്കാനുള്ള ശേഷി വികസിക്കുന്നു.

4. ബോധനരീതിശാസ്ത്രത്തിലും ഗവേഷണരീതിശാസ്ത്രത്തിലും ധാരണ വികസിക്കുന്നു.

വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥലിപി, ബ്രാഹ്മി ലിപികളിലെ പരിശീലനമാണ് കേരളീയപുരാലിഖിതവിജ്ഞാനീയം  തുടർകോഴ്സുകൊണ്ട് ലക്ഷ്യമാക്കുന്നത്.

ഈ തുടർ കോഴ്സിന്റെ പഠനഫലങ്ങൾ:

  • ഇന്ത്യൻ പുരാലിഖിതവിജ്ഞാനീയത്തിൽ പ്രാഥമികമായ അറിവ് ലഭിക്കുന്നു.
  • കേരളീയ ലിഖിതവിജ്ഞാനീയത്തിൽ സവിശേഷവും പ്രായോഗികവുമായ അറിവ് ലഭിക്കുന്നു.
  • ലിഖിതവിജ്ഞാനീയ രീതിശാസ്ത്രം, ലിഖിത സംരക്ഷണം എന്നിവയിൽ പ്രായോഗികമായ അറിവ് ലഭിക്കുന്നു.
  • തെരഞ്ഞെടുത്ത ലിഖിതങ്ങൾ പകർത്തുന്നതിനും അവയെ ആസ്പദമാക്കി തുടർ പഠനങ്ങൾ നടത്തുകയും ചെയ്യുന്നു.

ആദ്യ കോഴ്സിൽ ലിപിവിജ്ഞാനത്തെ സംബന്ധിച്ച അടിസ്ഥാനധാരണകൾ ഉറപ്പിക്കലും വട്ടെഴുത്തിലുള്ള പ്രായോഗികപരിശീലനവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്രെഡിറ്റ്: നാല്
ദൈർഘ്യം: 40 മണിക്കൂർ

ഗവേഷണവും അക്കാദമിക രചനയും സംബന്ധിച്ച താത്വികവും പ്രായോഗികവുമായ പഠനവും പരിശീലനവുമാണ് ഈ കോഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. വളർത്തുന്നതോടൊപ്പം സമകാലികഗവേഷണത്തിലെ പ്രവണതകളും പ്രശ്നങ്ങളും  നിർധാരണം ചെയ്യാനും   ഗവേഷണരംഗത്തും പ്രസാധനത്തിലും പുലർത്തേണ്ട നൈതികതയെ സംബന്ധിച്ച് അവബോധമുണ്ടാവാനും പങ്കാളികളെ പ്രേരിപ്പിക്കുകയാണ്  കോഴ്സിന്റെ മറ്റൊരു ലക്ഷ്യം. കോഴ്സിന്റെ ഭാഗമായി ഗവേഷണപ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങളിൽ സാങ്കേതികവിദ്യ സന്നിവേശിപ്പിക്കാനുള്ള പരിചയവും  വിവിധ അക്കാദമിക ഗവേഷക സമൂഹങ്ങളിൽ ഇടപെടാനുള്ള ശേഷിയും പഠിതാക്കളിൽ ഉണ്ടാക്കേണ്ടതാണ്.

കോഴ്സ് ഘടന

നാല്പതുമണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സ് മിശ്രണ പഠനരീതി( Blended Learning) യിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുപ്പതു മണിക്കൂർ (75%) ഓഫ് ലൈൻ ക്ലാസുകളും പരിശീലനവുമായും പത്ത് മണിക്കൂർ എൽ. എം. എസ്. അധിഷ്ഠിത ഓൺലൈൻ(25%) പ്രവർത്തനങ്ങളുമായിരിക്കും.  കോഴ്സിന്റെ അനുബന്ധപ്രവർത്തനങ്ങൾ പൂർണമായും എൽ. എം. എസ്. വഴിയായിരിക്കും. കോഴ്സിന്റെ ഭാഗമായി മൂന്ന് അസൈൻമെന്റുകളും ഒരു റിപ്പോർട്ട് സമർപ്പണവും മൂല്യനിർണയ പരീക്ഷയും ഉണ്ടായിരിക്കും. പരീക്ഷ   ഓൺലൈനായിരിക്കും.

പഠനഫലങ്ങൾ:

1. ഗവേഷണരീതിശാസ്ത്രത്തെ സംബന്ധിച്ച് ധാരണയുണ്ടാവുന്നു.

2. ഗവേഷണപ്രവർത്തനത്തിലും പ്രബന്ധരചനയിലും സോഫ്റ്റ് വെയർ ഉപയോഗിക്കാനുള്ള പ്രായോഗിക അറിവും പരിശീലനവും ഉണ്ടാകുന്നു.

3. വിവിധ പ്രസാധനസംരംഭങ്ങളെയും റിസർച്ച് കമ്യുണിറ്റികളെയും ഡാറ്റാബേസുകളെയും പരിചയപ്പെടുന്നു,

4. ഗവേഷണ നൈതികതയെ സംബന്ധിച്ച  അവബോധമുണ്ടാവുന്നു.

5. സംഘാത്മക ഗവേഷണപ്രവർത്തനത്തിൽ ഏർപ്പെടുന്നു.